ഗുജറാത്തിലെ സ്ത്രീകള്‍ സുരക്ഷിതരല്ല; കണക്കുകള്‍ നിരത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം സംസ്ഥാനത്തെ സ്ത്രീകളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് ഗുജറാത്തിലെ സ്ത്രീകളുടെ ദുരിതത്തെ കുറിച്ച് കണക്ക് നിരത്തി രാഹുല്‍ രംഗത്തെത്തിയത്.

 
സ്ത്രീകളുടെ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ല. എന്നാല്‍, അവരെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ മുന്നിലാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

 
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചാരണത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. നോട്ട് നിരോധനം ജിഎസ്ടി എന്നിവ ആയുദ്ധമാക്കിയാണ് കോണ്‍ഗ്രസിന്റെ പ്രചരണം.

Leave a Reply

Your email address will not be published. Required fields are marked *