ജമ്മുകശ്മീരില്‍ വീണ്ടും പാക്ക് ആക്രമണം ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.അതിര്‍ത്തി ലംഘിച്ച് ഞായറാഴ്ച രാവിലെ 10.55നായിരുന്നു പാക്ക് ആക്രമണം.യാതൊരു പ്രകോപനവും കൂടാതെയാണ് പൂഞ്ചില്‍ പാക്കിസ്ഥാന്‍ ശക്തമായ വെടിവയ്പും ഷെല്ലാക്രമണവും നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

 

 

ഇന്ത്യന്‍ പോസ്റ്റുകളെ ലക്ഷ്യമിട്ടായിരുന്നു പാക്ക് ആക്രമണം.ഇതേ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചതായും ഏറ്റുമുട്ടല്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നതായും അധികൃതര്‍ വ്യക്തമാക്കി.എന്നാല്‍, ഏറ്റുമുട്ടലില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *