കോഴിക്കോട് ഡിഫ്ത്തീരിയ ബാധിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

പേരാവൂര്‍: ഡിഫ്ത്തീരിയ ബാധിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.മണത്തണ കല്ലടിമുക്ക് കുന്നോത്ത് കൂലേത്ത് ഉദയകുമാര്‍തങ്കമണി ദമ്ബതികളുടെ മകള്‍ ശ്രീപാര്‍വതി (14) യാണ് മരിച്ചത്.ഇന്നു പുലര്‍ച്ചെയോടെയായിരുന്നു മരണം സംഭവിച്ചത്.

കഴിഞ്ഞ ദിവസം പനി ബാധിച്ച വിദ്യാര്‍ത്ഥിനി പേരാവൂരിലും പരിയാരത്തും ചികിത്സ തേടിയിരുന്നു.എന്നാല്‍ കുട്ടി അവശനിലയിലായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.അവിടെ നിന്നാണ് ഡിഫ്ത്തീരിയ ബാധയാണെന്ന് സ്ഥിരീകരിച്ചത്.പേരാവൂരിലെ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീപാര്‍വതി.

Leave a Reply

Your email address will not be published. Required fields are marked *