വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് സുരേഷ് ഗോപിയ്‌ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ സുരേഷ് ഗോപി എംപിയ്‌ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

 
വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന് എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു.
2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് നല്‍കിയത് 2014ലെ വാടകചീട്ടാണെന്നും, യഥാര്‍ത്ഥ മുദ്രപത്രം ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
കേസില്‍ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *