ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമം ; തീവ്രവാദ ബന്ധമുള്ള രണ്ടു പേര്‍ അറസ്റ്റില്‍

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായതായി മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു.

നാസിമുര്‍ സക്കറിയ, മുഹമ്മദ് ആഖിബ് ഇമ്രാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കു തീവ്രവാദ ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി തെരേസ മേയെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും പൊലീസിന്റെ ഇടപെടലിലൂടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നെന്നും സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇവര്‍ ഡൗണിങ് സ്ട്രീറ്റില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ 12 മാസത്തിനിടയില്‍ ഒമ്ബതു തവണ തെരേസ മേയ്‌ക്കെതിരെ വധശ്രമം നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ വക്താവ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *