‘ചെറിയ സന്തോഷവും, സെക്‌സും ഞാന്‍ ആഗ്രഹിക്കുന്നു, അതും വിവാഹിതരായ പുരുഷന്മാരില്‍ നിന്ന്’

പത്തു വര്‍ഷത്തിനിടയില്‍ 100 ലധികം കാമുകന്മാരുമായി ജീവിതം ആസ്വദിച്ച ധനാഡ്യയായ വിധവ ഗ്വെനേത്ത് ലീ എന്ന 47 കാരിയെ പറ്റിയാണ് നവമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയുന്നത്. ലണ്ടനില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന ഇവര്‍ പ്രണയത്തിലാക്കിയ മദ്ധ്യവയസ്‌ക്കരില്‍ ഭൂരിഭാഗവും ഭാര്യമാരുള്ള പുരുഷന്മാരായിരുന്നു.

ഗ്വെനേത്ത് ബന്ധം പുലര്‍ത്തിയിരുന്ന പകുതിയിലധികം പുരുഷന്മാരുടെ ഭാര്യമാര്‍ക്കും ഇതേക്കുറിച്ച അറിയാമായിരുന്നു. ഭര്‍ത്താക്കന്മാരുടെ സന്തോഷത്തിന് വേണ്ടി മനപൂര്‍വ്വം കണ്ണടയ്ക്കുകയായിരുന്നുവെന്നാണ് അവരുടെ അഭിപ്രായം. പരസ്ത്രീയ്‌ക്കൊപ്പം ഉറങ്ങുന്നത് വൈവാഹിക ജീവിതത്തിന് ഏറ്റവും മികച്ചതാണ്. പുരുഷന്മാര്‍ക്ക് സന്തോഷവും പ്രിയപ്പെട്ടവന്‍ മരിച്ചു പോയ ഭാര്യമാര്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് ലീയുടെ അഭിപ്രായം.

പുരുഷസാമീപ്യത്തിലുള്ള ചെറിയ സന്തോഷവും മഹത്തരമായ സെക്‌സുമാണ് തനിക്ക് വേണ്ടതെന്നും തന്നില്‍ നിന്നും അവര്‍ ആഗ്രഹിക്കുന്നതും അതു തന്നെ. ഞങ്ങള്‍ക്ക് പുറത്തുപോകുകയോ തമാശകളില്‍ ഏര്‍പ്പെടുകയോ ലൈംഗികത ആസ്വദിക്കുകയോ എന്തുമാകാം. എന്നാല്‍ താന്‍ ഒരിക്കലും അവരുടെ വീടിന്റെ പടിവാതിലില്‍ ചെല്ലാനോ വിവാഹമോചനം ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും അവര്‍ക്കറിയാമെന്നും ലീ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *