മലപ്പുറം: മലപ്പുറത്ത് മകളെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ പൊലീസില്‍ കീഴടങ്ങി. തേഞ്ഞിപ്പലത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ശാലു (18) ആണു വെട്ടേറ്റു മരിച്ചത്. അച്ഛന്‍ തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ശശി(46) തേഞ്ഞിപ്പലം പൊലീസില്‍ കീഴടങ്ങി.
പാലക്കാട് സ്വദേശിയായ അമ്മ ശൈലജ സ്വന്തം വീട്ടില്‍ പോയപ്പോഴാണു സംഭവം. ശശിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. കൊലയ്ക്കുള്ള കാരണം വ്യക്തമല്ല.
