ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി ; സംഭവത്തില്‍ ദുരൂഹത

മുംബൈ: യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍. മുംബൈയിലെ ജൂഹൂബീച്ചില്‍ നിന്നാണ് ഇരുപത് വയസ് പ്രായം തോന്നിക്കുന്ന മൃതദേഹം കണ്ടത്. വലിയ ബാഗ് കണ്ട പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് എത്ര ദിവസം പഴക്കമുണ്ടെന്ന് പറയാന്‍ സാധിക്കില്ല. കറുപ്പും പച്ചയും ചേര്‍ന്ന വസ്ത്രം ധരിച്ച യുവതിയുടെ ശരീരത്തിന്റെ പിന്‍കഴുത്തില്‍ മാലാഖയുടെ രൂപത്തിലുള്ള ടാറ്റൂ പതിച്ചിട്ടുണ്ട്. മൃതദേഹത്തിന്റെ മുഖത്തും കഴുത്തിലും നിരവധി മുറിവുകളുണ്ട് കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

സമാനമായ സംഭവം കഴിഞ്ഞ മെയ് മാസത്തിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച കാണാതായ പെണ്‍കുട്ടികളെ കുറിച്ചുള്ള പരാതികള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *