മജീഷ്യനെ പോലെ മോദി ജനങ്ങളുടെ ശ്രദ്ധ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് തിരിക്കുന്നു: രാഹുല്‍

ഗാന്ധിനഗര്‍: മജീഷ്യന്‍ കാണികളുടെ ശ്രദ്ധ തിരിക്കുന്നതു പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ ശ്രദ്ധ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് തിരിച്ചുവിടുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ജന്മനഗരമായ വഡ്‌നഗറില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കഴിഞ്ഞ 1015 ദിവസമായി യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത് രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്നലെ പൂര്‍ത്തിയായി. ഡിസംബര്‍ പതിന്നാലിനാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *