പത്തനംതിട്ട: കോന്നി പൂവന്‍പാറ ശാലേം മാര്‍ത്തോമാ പള്ളി സെക്രട്ടറി നിഖില്‍ ചെറിയാന് പള്ളി വളപ്പില്‍ വെട്ടേറ്റു.
അഴിമതി ആരോപണ വിധേയനായ പള്ളി വികാരിയെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള മെത്രാപൊലീത്തയുടെ കല്‍പന പള്ളിയില്‍ വായിച്ച് പുറത്തിറങ്ങുമ്‌ബോഴാണ് സംഭവം. ഇടവക അംഗമാണ് വെട്ടിയത്. നിഖില്‍ ചെറിയാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
