മംഗളൂരു: ഫഌറ്റ് കേന്ദ്രീകരിച്ച് പെണ്വാണിഭത്തിലേര്പ്പെടുകയായിരുന്ന യുവതി ഉള്‍പ്പെടെയുള്ള മൂന്നംഗപെണ്വാണിഭസംഘം പോലീസ് പിടിയിലായി. മംഗളൂരു കദ്രി പൊലീസ് സ്റ്റേഷന് പരിധിയിലെ പടവിലെ ഫല്‍റ്റില്‍ പെണ്‍വാണിഭം നടത്തുകയായിരുന്ന സംഘമാണ് പിടിയിലായത്.
ഉഡുപ്പി മല്‍പെ സ്വദേശി മഞ്ജുനാഥ് (38), ഹരീഷ് (53), ഇടനിലക്കാരി സുജാത (30) എന്നിവരെ കദ്രി പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 2,500 രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പടവിലെ ഒരു ഫഌറ്റില്‍ നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്.
