മോദിയെ രാഷ്ട്രപിതാവെന്ന് ബിജെപി നേതാവ്; ഗാന്ധിയെ അവഹേളിച്ചെന്ന് കോണ്‍ഗ്രസ്

അഹമ്മദാബാദ്: മഹാത്മാ ഗാന്ധിക്ക് പകരം പ്രധാനമന്ത്രിയെ രാഷ്ട്രപിതാവാക്കിയ ബിജെപി നേതാവിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിന് മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തുവന്നു.

ബിജെപി വക്താവ് സാംപിത് പത്രയാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. മോദിയെ ജാതി പറഞ്ഞ് പരിഹസിച്ച മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. ഇതേ ആര്‍ജവം ഈ സംഭവത്തിലും കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാത്രയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും സുര്‍ജേവാല പറഞ്ഞു.

ഗാന്ധിയെ അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരത്തില്‍ രാഷ്ട്രപിതാവിനെ അവഹേളിക്കാനുള്ള അധികാരം ആര്‍ക്കുമില്ല. ഇതേ ബിജെപി തന്നെയാണ് നാഥുറാം ഗോഡ്‌സേക്ക് മധ്യപ്രദേശില്‍ ക്ഷേത്രം നിര്‍മ്മിച്ചത്. സുര്‍ജേവാല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *