തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 45 ആയി. ഇന്ന് പൊന്നാനിയില്‍ കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്തോടെയാണിത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടത്.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു 12ാം ദിനവും കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ നടന്നുവരികയാണ്. നാവികതീരസംരക്ഷണ സേനയാണ് തെരച്ചില്‍ നടത്തുന്നത്. ഞായറാ!ഴ്ച മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
