തിരുവനന്തപുരം: രാഷ്ട്രം ഇന്ന് നേരിടുന്ന കടുത്ത വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണ് നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ തകര്‍ക്കപ്പെടുകയും വിദ്വേഷത്തിന്റെ വിഷം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും പടര്‍ത്തുകയും ചെയ്യുന്ന അതീവ അപകടകരമായ അവസ്ഥയിലാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനാവുന്നത്.
ഇപ്പോഴത്തെ ഈ അവസ്ഥയില്‍ നിന്ന് രാഷ്ട്രത്തെ മോചിപ്പിച്ച് മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും പാതയിലൂടെ ഇന്ത്യയെ വീണ്ടും വികസനക്കുതിപ്പിലേക്ക് നയിക്കാന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രിസിന് കഴിയും.
നൂറ്റാണ്ടുകളായി ഇന്ത്യ പിന്തുടരുന്ന മതസഹിഷ്ണുതയും ബഹുസ്വരതയും ലോകരാഷ്ട്രങ്ങള്‍ക്ക് തന്നെ മാതൃകയായിരുന്നു. അത് തകര്‍ക്കപ്പെട്ടു എന്നതു പോലെ വികസന കാര്യത്തില്‍ രാജ്യം പിന്നോട്ട് പോവുകയും ചെയ്തു. ഇതിന് മാറ്റം വരുത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. വര്‍ഷങ്ങളായി രാഹുലിന് വേണ്ടി രാഷ്ട്രം കാത്തിരിക്കുകയായിരുന്നു. രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ ഒന്നാകെ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രിസിന് പിന്നില്‍ അണിനിരക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
