കൊച്ചി: മലപ്പുറം മേഖലാ പാസ്പോര്‍ട്ട് ഓഫീസ് കോഴിക്കോട് ഓഫീസില്‍ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കത്തിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നല്കിയ പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം മലപ്പുറത്ത് തുടരാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് രേഖപ്പെടുത്തിയാണ് കോടതി നടപടി. 2006ല്‍ മലപ്പുറത്ത് ആരംഭിച്ച പാസ്പോര്‍ട്ട് ഓഫീസ് നിര്‍ത്തി പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ഓഫിസില്‍ ലയിപ്പിക്കാനുള്ള വിദേശകാര്യമന്ത്രാലയത്തി?ന്റെ നടപടി അസാധുവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി ഹര്‍ജി നല്‍കിയത്.
