ടെഹ്‌റാന്‍: ഇറാന്റെ കെര്‍മന്‍ പ്രവിശ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ട്. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മാസം പന്ത്രണ്ടിന് ഇറാനിലെ കെര്‍മന്‍ഷാ പ്രവിശ്യയില്‍ ഭൂകമ്പമുണ്ടായിരുന്നു.
ഇതില്‍ 530 പേര്‍ മരിക്കുകയും 8,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു ഇത്.
