ദുബായില്‍ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച മാനേജരെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

ദുബായില്‍ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച മാനേജരെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. 22 കാരനായ ഒരു ഏഷ്യന്‍ തൊഴിലാളിയാണ് സംഭവത്തില്‍ പിടിയിലായത്. ഒരു വര്‍ഷത്തില്‍ അധികമായി ഇയാളെ മാനേജര്‍ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതി മാനേജരെ കൊലപ്പെടുത്തിയത്.

വയറ്റില്‍ പല തവണ കുത്തിയാണ് പ്രതി മാനേജരെ കൊന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

താന്‍ ഇവിടെ ജോലിക്ക് വന്ന കാലം മുതല്‍ ലൈംഗിക താത്പര്യത്തോടെ മാനേജര്‍ തന്നെ സമീപിച്ചിരുന്നു. പോലീസില്‍ വിവരം അറിയിച്ചാല്‍ തന്നെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അല്‍ ക്വോസ് മേഖലയിലെ അല്‍ ഖൈല്‍ ഗേറ്റിന് സമീപമുള്ള ഒരു പാര്‍ക്കിങ് സ്ഥലത്ത് വച്ച് കാണനായി മാനോജര്‍ താത്പര്യം പ്രകടിപ്പിച്ചു. ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ഈ താത്പര്യത്തിനു വഴങ്ങാത്ത പക്ഷം ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മാനേജര്‍ ഭീഷണിപ്പെടുത്തിയെന്നു പ്രതി വെളിപ്പെടുത്തി.

കോപാകുലനായ പ്രതി സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി കത്തി വാങ്ങി. പാര്‍ക്കിംഗ് സ്ഥലത്ത് ഇരുവരും കണ്ടുമുട്ടിയപ്പോള്‍ കൊല്ലപ്പെട്ട മാനേജര്‍ പ്രതിയുടെ മുഖത്ത് അടിച്ചു.

ഇതോടെ ദേഷ്യം വര്‍ധിച്ച പ്രതി മാനേജരെ നിരവധി തവണ വയറ്റില്‍ കുത്തി കൊലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *