കാസര്‍ഗോഡ്: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കും ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനു മന്ത്രി എം എം മണിക്കെതിരെ കേസ്. ഇവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് കഴിവില്ലെന്ന തരത്തിലാണ് മണി അഭിപ്രായം പറഞ്ഞത്. കൂടാതെ ഇവര്‍ക്ക് മറ്റു സൂക്കേട് ആണെന്നും മണി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകന്‍ കേസ് കൊടുത്തത്.
