കോഴിക്കോട്: രാജ്യസഭാ അംഗത്വം രാജിവയ്ക്കുമെന്ന് എം.പി. വീരേന്ദ്ര കുമാര്‍. തീരുമാനം ശരത് യാദവിനെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തിനകം ഡല്‍ഹിയിലെത്തി രാജിക്കത്ത് കൈമാറും. യുഡിഎഫിനെ രക്ഷിക്കാന്‍ വേണ്ടിയാണ് രാജിയെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.
നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ എംപിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീരേന്ദ്ര കുമാര്‍ നേരത്തെ അറിയിച്ചിരുന്നു. ജെഡിയുവില്‍ തുടരാന്‍ താല്‍പര്യമില്ല, എസ്‌ജെഡി പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
