സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് സവര്‍ണ ലോബിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍

പാലക്കാട്: പിണറായി സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് സവര്‍ണ ലോബിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

മുന്നോക്ക സമുദായത്തിലെ ചില ഉപജാപങ്ങളാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്നും, ഭരണം നിയന്ത്രിക്കുന്നത് സവര്‍ണ ലോബിയാണെന്നും, അവര്‍ സര്‍ക്കാരിനെ ഹൈജാക്ക് ചെയ്യുന്നെന്നും, ഇതിന്റെ തെളിവാണ് ദേവസ്വം ബോര്‍ഡുകളില്‍ മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ചങ്ങനാശ്ശേരിയില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടിയെന്നും, കാര്യങ്ങള്‍ മനസിലാക്കി മുഖ്യമന്ത്രി തെറ്റുതിരുത്തുമെന്നാണ് പ്രതീക്ഷയെന്നും, അല്ലെങ്കില്‍ കാലം തിരുത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശിവഗിരി ഗുരുദേവ പ്രതിഷ്ഠാ കനക ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ദിവ്യജ്യോതി പ്രയാണത്തിന് ജില്ലയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *