സുരക്ഷയ്ക്ക് സ്ത്രീകള്‍ക്ക് ഉടന്‍ തോക്ക് നല്‍കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് തോക്ക് നല്‍കാന്‍ മന്ത്രിയുടെ ശുപാര്‍ശ. തോക്ക് ലൈസന്‍സിനുള്ള സ്ത്രീകളുടെ അപേക്ഷയില്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നും മധ്യപ്രദേശ് വനിതാ മന്ത്രി. വനിതാ ശിശുവികസന മന്ത്രി അര്‍ച്ചന ചിട്‌നിസ് ഇതുസംബന്ധിച്ച ശുപാര്‍ശ സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു.

”പീഡനത്തിനിരയായവര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കണം. കൈവശം തോക്കുള്ളത് സ്ത്രീകളുടെ ആത്മവിശ്വാലസം വര്‍ദ്ധിപ്പിക്കും. അപേക്ഷിക്കുന്നവര്‍ക്ക് മാത്രമെ നല്‍കുകയുള്ളു”. മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *