ദോഹ: സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടു കൂടി സാമ്ബത്തിക വികസന പദ്ധതികള്‍ ഉറപ്പാക്കുന്നതിന് മന്ത്രിതല ഗ്രൂപ്പ് വിവിധ മേഖലകളിലായി നാനൂറ് കോടി റിയാലിന്റെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയിലായിരുന്നു പ്രഖ്യാപനം. ആരോഗ്യം, വിദ്യാഭ്യാസം, ലൊജിസ്റ്റിക്കല്‍, കാര്‍ഷിക ഉത്പാദനം, വ്യവസായം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലായാണ് നിക്ഷേപം നടത്തുന്നത്.
അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ഉള്‍പ്പെടെ ആവശ്യമായ ഭൂമിയും പ്രദാനം ചെയ്തിട്ടുണ്ട്. ലൊജിസ്റ്റിക് മേഖലയില്‍ തൊഴിലാളികള്‍ക്കായുള്ള പാര്‍പ്പിട സമുച്ചയത്തിന്റെ രണ്ടാംഘട്ടമായിരുന്നു പ്രഖ്യാപിച്ചത്.
