കാസര്‍കോട് : ശശികല ടീച്ചറെയും ശോഭാസുരേന്ദ്രനെയും അപമാനിച്ച് വൈദ്യുതി മന്ത്രി എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേഖരന്‍. ഇത് സംബന്ധിച്ച് കാസര്‍ഗോഡ് ബിജെപി പ്രവര്‍ത്തകന്‍ നേരത്തെ തന്നെ പരാതി കൊടുത്തിരുന്നു. എന്നാല്‍ സ്ഥിരമായി ഇത്തരം അവഹേളനങ്ങള്‍ നടത്തുന്ന എം എം മണിക്കെതിരെ കേസെടുക്കണമെന്നാണ് ഇപ്പോള്‍ ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അറിയിച്ചിരിക്കുന്നത്.
മുമ്ബ് മൂന്നാറിലെ പൊമ്ബളൈ ഒരുമൈ സ്ത്രീകൂട്ടായ്മക്ക് എതിരെ മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായിരുന്നു. മൂന്നാറിലെ പൊമ്ബളൈ ഒരുമൈ സ്ത്രീകൂട്ടായ്മയെ അപമാനിച്ചതില്‍ നിന്നും മന്ത്രി പാഠം പഠിച്ചില്ലെന്നും വിഷയത്തില്‍ എംഎം മണിക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. ദേശീയ വനിതാ കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
