മധ്യപ്രദേശില്‍ മതംമാറ്റം നടത്തുന്നുവെന്നാരോപിച്ച് കരോള്‍ സംഘത്തിന് നേരെ ആക്രമണം

ഭോപ്പാല്‍ : മധ്യപ്രദേശില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം.

മതം മാറ്റം നടത്തുന്നുവെന്നാരോപിച്ച് നടത്തിയ ആക്രമണത്തില്‍ വൈദികന്റെ വാഹനം കത്തിച്ചു.

ആക്രമണത്തിന്റെ പിന്നില്‍ ബജ്രംഗിദള്‍ പ്രവര്‍ത്തകരെന്ന് കണ്ടെത്തി.

ബജ്രംഗിദള്‍ പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് കരോള്‍ സംഘത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവരെ സ്റ്റേഷനില്‍ നിന്നും വിട്ടയച്ചിട്ടില്ല.

സത്‌ന സെന്റ് എഫ്രോം സെമിനാരിയില്‍ നിന്നും ഗ്രാമങ്ങളില്‍ കരോളിന് പോയ വൈദിക വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *