കോഴിക്കോട്: മിഠായിതെരുവ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീറിനെ കയ്യേറ്റം നടത്തുവാന്‍ നടന്ന ശ്രമത്തില്‍ പ്രതിഷേധിച്ച് സിറ്റി സൗത്ത് മണ്ഡലം യുഡിഎഫ്. കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.
മേയര്‍, എ.പ്രദീപ് കുമാര്‍ എംഎല്‍എ., ജില്ലാ കലക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വ്യാപാരി പ്രതിനിധികളുമായി നടന്ന ചര്‍ച്ചക്കിടെയാണ് കയ്യേറ്റം നടത്താന്‍ ശ്രമം നടന്നത്. വ്യാപാരികളുടെ പേരിലെന്ന നാട്യത്തില്‍ എം.കെ മുനീറിനെതിരെ കൈയേറ്റത്തിനു മുതിര്‍ന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ് ,കെ.മൊയ്തീന്‍കോയ, എസ്.കെ.അബൂബക്കര്‍, സി.ടി.സക്കീര്‍ ഹുസൈന്‍, കെ.വി.സുബ്രഹ്മണ്യന്‍, പി.വി.അവറാന്‍, വി റാസിക്, വി കെ.ആലി കോയ, മനക്കല്‍ ശശി, സി.പി ഉസ്മാന്‍, അഡ്വ.എ.വി.അന്‍.വര്‍, യു. സജീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
