ഒടിയന്‍ ലുക്കില്‍ പൊതുവേദിയില്‍ മോഹന്‍ലാല്‍

ഒടിയന്‍ ചിത്രത്തിന് വേണ്ടി 18 കിലോ ഭാരം കുറച്ച് രൂപമാറ്റം നടത്തിയ നടന്‍ മോഹന്‍ലാല്‍ ആദ്യമായി പൊതുവേദിയിലെത്തി. ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ എത്തിയത്. ആരവങ്ങള്‍ക്കു നടുവിലൂടെയെത്തിയ മോഹന്‍ലാല്‍ എന്ന അഭിനയ വിസ്മയം കൊച്ചിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.

mohanlal 03

നീല ടീഷര്‍ട്ടും ഷെയ്ഡ് ഗ്ലാസും അണിഞ്ഞ് ആരാധകര്‍ക്ക് നടുവിലേക്ക് ചുള്ളനായി തന്നെയാണ് ലാല്‍ എത്തിയത്. ഒടിയന്‍ ലുക്കില്‍ ശരീരഭാരം കുറച്ചും മീശയില്ലാതെയും എത്തിയ മോഹന്‍ലാലിനെ കാണാന്‍ വലിയ ജനക്കൂട്ടമാണ് രാവിലെ മുതല്‍ ഇടപ്പള്ളി ഷോറൂമിന് മുന്നില്‍ എത്തിയത്. രഞ്ജിനി ഹരിദാസായിരുന്നു പരിപാടി ഹോസ്റ്റ് ചെയ്തത്.

mohanlal 02

Leave a Reply

Your email address will not be published. Required fields are marked *