സെക്‌സ് റാക്കറ്റിന്റെ കണ്ണി, ഹൈദരാബാദിലെ ഹോട്ടലില്‍ നിന്ന് നടി റിച്ച അറസ്റ്റില്‍

സിനിമ എന്ന വലിയ ലോകത്തിന്റെ മറവില്‍ ഒരുപാട് കള്ളത്തരങ്ങളും നടക്കുന്നുണ്ട്. സിനിമയിലൂടെ വരുന്ന പ്രശസ്തു ദുരുപയോഗം ചെയ്ത് കള്ളക്കടത്തിനും മയക്കുമരുന്ന് മാഫിയയ്ക്ക് വേണ്ടിയും പെണ്‍വാണിഭത്തിന് വേണ്ടിയും ഉപയോഗിയ്ക്കുന്നു.

അത്തരത്തില്‍ സിനിമയിലൂടെ വന്ന പ്രശസ്തി ദുരുപയോഗം ചെയ്ത നടി റിച്ച സക്‌സെന അറസ്റ്റില്‍. പെണ്‍വാണിഭ കേസില്‍ ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വച്ചാണ് റിച്ചയും സംഘവും അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് സംഭവിച്ചത്.

കഴിഞ്ഞ ദിവസമാണ് റിച്ച അസോസിയേറ്റിനൊപ്പം മുംബൈയില്‍ നിന്ന് ഹൈദരാബാദില്‍ എത്തിയത്. സെക്‌സ്‌റാക്കറ്റിന്റെ വിവരം ലഭിച്ച പൊലീസ് ഹൈദരാബാദിലെ താജ് ഡെക്കാന്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് റിച്ച സക്‌സെനയും സംഘവും അറസ്റ്റിലായത്.

ഇതേ റെയ്ഡില്‍ ഒരു ബംഗാളി നടിയും അറസ്റ്റിലായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു കോസ്റ്റിയൂം ഡിസൈനറെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പഞ്ജഗുത്ത സ്റ്റേഷനിലേക്കയച്ചു. അറസ്റ്റിലായ ബംഗാളി നടിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിന് പിന്നില്‍ വലിയ സംഘമുണ്ടെന്നാണ് പൊലീസ് നിഗമനം.

ബോളിവുഡില്‍ കുഞ്ഞു കുഞ്ഞു വേഷങ്ങള്‍ ചെയ്ത റിച്ച തെലുങ്കിലും തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജൂണ്‍ 1:43 എന്ന ചിത്രം ശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ അത്രയ്ക്കധികം ശ്രദ്ധിക്കപ്പെടാന്‍ റിച്ചയ്ക്ക് സാധിച്ചിരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *