ഗുജറാത്തിലും ഹിമാചലിലും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചലിലും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.

രണ്ടിടത്തും സര്‍ക്കാര്‍ രൂപീകരണം ഉറപ്പിച്ചു കഴിഞ്ഞു. വളരെ മികച്ച പ്രകടനമാണ് ബിജെപി കാഴ്ച്ച വച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയമായി വന്‍ വെല്ലുവിളി ഉയര്‍ത്തിയ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതും ഹിമാചലില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതും രാഷ്ട്രീയമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ നേട്ടമാകും.

Leave a Reply

Your email address will not be published. Required fields are marked *