തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താന്‍ കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തീരപ്രദേശമായ പൂന്തുറ സന്ദര്‍ശിക്കുമെന്ന് വിവരം. നേരത്തെ തീരപ്രദേശത്തെ സന്ദര്‍ശനം പ്രധാനമന്ത്രി ഒഴിവാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന നേതാക്കളുടെ ഇടപെടലിനെ തുര്‍ന്ന് മോദി തീരപ്രദേശം സന്ദര്‍ശിക്കുമെന്ന് അറിയിക്കുകയായിരുന്നു.
പൂന്തുറയിലെ സെന്റ്. തോമസ് സ്കൂളില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെവച്ച് മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മോദി കന്യാകുമാരിക്കു പോകും. തുടര്‍ന്നു വൈകുന്നേരം 4.45നു തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന മോദി മത്സ്യത്തൊഴിലാളികളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മടങ്ങുമെന്നാണ് വിവരം.
