കണ്ണൂര്‍: ഓഖി ദുരന്തസമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയെ പോലെയാണ് പെരുമാറിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒന്നു വിളിക്കാന്‍ പോലും അദ്ദേഹം തയാറായില്ല.
കേന്ദ്രം കേരളത്തോടു സ്വീകരിച്ചു വരുന്ന വൈരനിര്യാതന സമീപനത്തിന്റെ ഭാഗമാണിതെന്നും കോടിയേരി പറഞ്ഞു.
