പ്രധാനമന്ത്രിയെ കാണാന്‍ യുഡിഎഫിന് അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹം

തിരുവനന്തപുരം: പ്രധാനമന്ത്രിയെ കാണാന്‍ യുഡിഎഫ് സംഘത്തിന് അനുമതി നിഷേധിച്ചു. നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിട്ടും മറുപടി നല്‍കിയില്ല. ഇത് മോദിയുടെ തരം താണ രാഷ്ട്രീയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

 

 

 

ദുരന്തം അറിയിക്കുന്നതിലുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ മുഖ്യ പ്രതിപക്ഷം ബിജെപിയല്ല, യുഡിഎഫാണെന്ന് ചെന്നിത്തല സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *