കാവ്യ മാധവനും ദിലീപും ഒരുമിച്ച് ബാത്ത്റൂമിൽ പോയി,തിരികെ വന്നത് കുറച്ചു ക‍ഴിഞ്ഞ്:റിമി ടോമി

റിമി ടോമിയുടെ മൊ‍ഴി

 

2002ൽ മീശമാധവൻ എന്ന സിനിമയുടെ ഭാഗമായാണ് ദിലീപേട്ടനെ കാണുന്നത്.2010ൽ ദിലീപേട്ടൻ, കാവ്യ,ആക്രമിക്കപ്പെട്ട നടി,നടിയുടെ മാതാപിതാക്കൾ എന്നിവരുൾപ്പെടെ അമേരിക്കൻ യാത്രക്ക് പോയി.കാവ്യയുടെ അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു.ആ സമയം കാവ്യയും ദിലീപേട്ടനും അടുപ്പമുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നു.കാവ്യയുടെ അച്ഛനും അമ്മയും സ്ട്രിക്ട് ആയതിനാൽ അവർക്ക് കൂടിക്കാ‍ഴ്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല.

 

അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ മാധവൻ അവളുടെ അച്ഛന്‍റേയും അമ്മയുടേയും അനുവാദത്തോടെ തന്‍റെയും ആക്രമിക്കപ്പെട്ട നടിയുടേയും മുറിയിൽ ഒരുമിച്ച് കിടന്നുറങ്ങാൻ വന്നിരുന്നു.അന്ന് രാത്രി ഒരു മണിക്ക് ദിലീപേട്ടൻ ഞങ്ങളുടെ മുറിയിലെത്തി.കാവ്യ മാധവനും ദിലീപേട്ടനും ബാത്ത് റൂമിലേക്ക് പോയി.കുറച്ചു ക‍ഴിഞ്ഞാണ് തിരികെ വന്നത്.കുറച്ചു ക‍ഴിഞ്ഞ് ദിലീപേട്ടൻ റൂമിലേക്ക് പോയി.

 

2012 ഫെബ്രുവരി 12ആം തിയ്യതി മഞ്ജു ചേച്ചിയും സംയുക്താ വർമ്മയും ഗീതു മോഹൻദാസും നടിയുടെ വീട്ടിൽ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുളള ബന്ധത്തെ കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനെ പറ്റിയും എനിക്കറിയാം.ആക്രമിക്കപ്പെട്ട നടി അമേരിക്കൻ ട്രിപ്പിൽവച്ച് നടന്ന കാര്യങ്ങളെ കുറിച്ചെല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു.തന്നെ വിളിച്ച് ആക്രമിക്കപ്പെട്ട നടി മഞ്ജു ചേച്ചിയോട് എല്ലാം തുറന്നുപറയണമെന്നും ഞാൻ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു.

 

മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു.ഞാൻ ചില കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു.തുടർന്ന് ദിലീപേട്ടനും നടിയും തമ്മിൽ പ്രശ്നമുണ്ടായതായി അറിയാം.2013ലെ അമ്മ ഷോയുടെ റിഹേ‍ഴ്സൽ നടക്കുന്നതിനിടയിൽ കാവ്യയും ദിലീപേട്ടനും ഒരുമിച്ചിരിക്കുന്നതും സംസാരിക്കുന്നതുമായ ചിത്രങ്ങൾ മഞ്ജു ചേച്ചി അംഗമായ വാട്ട്സ് ആപ് ഗ്രൂപ്പിലേക്ക് ആക്രമിക്കപ്പെട്ട നടി അയച്ചു കൊടുത്തുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.എനിക്ക് ദിലീപുമായി പണമിടപാട് ഒന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *