വെള്ളം ചോദിച്ചെത്തിയ ഒഡീഷക്കാരിയെ വീട്ടില്‍ കയറ്റി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പാലാ: വെള്ളം ചോദിച്ചെത്തിയ ഒഡീഷക്കാരിയായ യുവതിയെ വീട്ടില്‍ കയറ്റി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പടിഞ്ഞാറ്റിന്‍കര മുണ്ടത്താനത്ത് ബിനോയി (43) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 14നായിരുന്നു സംഭവം. യുവതി ബിനോയിയുടെ വീടിന് സമീപത്തുള്ള വീട്ടില്‍ ജോലിചെയ്തുവരുകയായിരുന്നു. സംഭവദിവസം പ്രതിയുടെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ കാട് തെളിക്കുന്നതിനിടെ വെള്ളം ചോദിച്ചെത്തിയ യുവതിയെ വീട്ടില്‍ വിളിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നു.

മലബാറില്‍ ജോലിനോക്കുന്ന യുവതിയുടെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ബിനോയിയുടെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. മക്കള്‍ സ്‌ക്കൂളില്‍ പോയ സമയത്താണ് അതിക്രമം നടന്നത്. പാലാ സി ഐ രാജന്‍ കെ അരമന, കിടങ്ങൂര്‍ എസ്‌ഐ എസ് പ്രദീപ് എന്നിവര്‍ ചേര്‍ന്ന് ബിനോയിയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *