സ്വദേശി ദര്‍ശന്‍ സ്‌കീം, പ്രസാദം പദ്ധതി വേഗത്തിലാക്കാന്‍ കടകംപിള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന സ്വദേശി ദര്‍ശന്‍ സ്‌കീം, പ്രസാദം പദ്ധതി എന്നിവ വേഗത്തിലാക്കാന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി. സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ 99 കോടി രൂപ ചെലവില്‍ ശബരിമല എരുമേലി പമ്ബസന്നിധാനം പദ്ധതിയും 92 കോടി രൂപ ചിലവില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറന്‍മുള, ശബരിമല പദ്ധതികളുടേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ഇതിനോടൊപ്പം 46 കോടി രൂപ ചെലവില്‍ ഗുരുവായൂര്‍ ക്ഷേത്രവികസനം നടത്തുന്ന പദ്ധതിയാണ് പ്രസാദം. ഈ മൂന്ന് പദ്ധതികളും അടുത്ത ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് മന്ത്രി നല്‍കിയത്.നിലവില്‍ ശബരിമല, എരുമേലി, പമ്ബ പദ്ധതിയുടേയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ആറന്‍മുള, ശബരിമല പദ്ധതിയുടേയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രസാദം പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ അടുത്തയാഴ്ചയോടെ പൂര്‍ത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *