ഫിലിപ്പീന്‍സില്‍ 251 യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞു ; നാല് പേര്‍ മരിച്ചു

മനില : ഫിലിപ്പീന്‍സില്‍ 251 യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞു നാല് പേര്‍ മരിച്ചു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ചു അപകടത്തില്‍ 140 യാത്രക്കാര്‍ രക്ഷപ്പെടുകയും , നാല് പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

പോളീലോ ദ്വീപിന് സമീപത്തായി കോസ്റ്റ് ഗാര്‍ഡും , ആര്‍മിയും തിരച്ചില്‍ നടത്തുന്നുണ്ടെന്നും , ആളുകള്‍ മരണപ്പെട്ടുവെന്ന് വിവരം ലഭിച്ചു എന്നാല്‍ വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും തീരദേശ സംരക്ഷണ സേന വക്താവ് അര്‍മാന്‍ഡ് ബലിലോ മാധ്യമങ്ങളോട് പറഞ്ഞു.

ഫിലിപ്പീന്‍സിലെ പല ദ്വീപുകളിലെയും ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് സാധാരണമാണ്. പലപ്പോഴും അധികം യാത്രക്കാരെ കയറ്റുന്നതിനാലാണ് അപകടം ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *