അന്ധവിശ്വാസങ്ങള്‍ കാര്യമാക്കുന്നില്ല! ആദിത്യനാഥ് നോയിഡയിലേക്ക്

ന്യൂഡല്‍ഹി: അന്ധവിശ്വാസങ്ങളെ അവഗണിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ സാറ്റലൈറ്റ് സിറ്റിയായ നോയിഡയിലേക്ക്. നോയിഡ സന്ദര്‍ശിക്കുന്ന യു.പി മുഖ്യമന്ത്രിമാര്‍ക്ക് അധികാരം നഷ്ടമാകുമെന്നും തിരിച്ച് ഔദ്യോഗിക ഓഫീസിലേക്ക് ഒരു മടക്കമുണ്ടാവില്ലെന്നുമുള്ള വര്‍ഷങ്ങളായുള്ള അന്ധവിശ്വാസങ്ങള്‍ കാറ്റില്‍ പറത്തിയാണ് യോഗിയുടെ സന്ദര്‍ശനം.

നോയിഡയിലെ നിര്‍ഭാഗ്യം കാര്യമാക്കുന്നില്ലെന്നും ജനങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി അന്തവിശ്വാസങ്ങളെ മുഖവിലക്കെടുക്കില്ലെന്നും ബി.ജെ.പി വക്താവ് ചന്ദ്രമോഹന്‍ സന്ദര്‍ശനത്തെ കുറിച്ച് പറഞ്ഞു.

ഡിസംബര്‍ 25ന് സര്‍വീസ് ആരംഭിക്കുന്ന കല്‍കാജി മെട്രോ ലൈനിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാനാണ് ആദിത്യനാഥ് നോയിഡയില്‍ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മെട്രോ ലൈനിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തിലും ആദിത്യനാഥ് പ?െങ്കടുക്കുമെന്നും ചന്ദ്രമോഹന്‍ കൂട്ടിച്ചേര്‍ത്തു.

കുഗ്രാമങ്ങള്‍ നിറഞ്ഞ ഗൗതം ബുദ്ധ് നഗര്‍ ജില്ല വികസിപ്പിച്ചാണ് സംസ്ഥാനത്തെ മുഖ്യ സാമ്ബത്തിക മേഖലയായി നോയിഡയെ വികസിപ്പിച്ചെടുത്തത്. മുന്‍ മുഖ്യമന്ത്രിമാരെല്ലാം അവഗണിച്ച നോയിഡയിലേക്കുള്ള പുതിയ മുഖ്യമന്ത്രിയുടെ വരവും ?േ?പാക്കും എങ്ങനെയായിരിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് യു.പിയിലെ ജനങ്ങള്‍.

2013ല്‍ നോയിഡയില്‍ സംഘടിപ്പിച്ച ഏഷ്യന്‍ ഡെവലപ്മന്റെ് ബാങ്ക് ഉച്ചകോടിയില്‍ പങ്കെടുക്കാതെ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് മാറിനിന്നിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ മുലായം സിങ് യാദവും കല്യാണ്‍ സിങ്ങും കേന്ദ്രമന്ത്രി രാജ് നാഥ് സിങ്ങും നോയിഡയെ പേടിച്ച പ്രമുഖരില്‍പെടും.

Leave a Reply

Your email address will not be published. Required fields are marked *