മലപ്പുറം: കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഒരുക്കുന്ന പ്രവാസി സംഗമവും സമ്പൂര്‍ണ അംഗ്വത ഡിജിറ്റലൈസേഷന്റെ ഉദ്ഘാടവും 23ന് വൈകിട്ട് മൂന്ന് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. മന്ത്രി കെ ടി ജലില്‍, പി കെ കുഞ്ഞാലിക്കുട്ടി എംപി, പി വി അബ്ദുല്‍വഹാബ് എംപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സമ്പൂര്‍ണ അംഗ്വത ഡിജിറ്റലൈസേഷന് പദ്ധതി നടപ്പാകുന്നതോടെ ആരുടെയും സഹായമില്ലാതെ പ്രവാസികള്‍ക്ക് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗമാകുവന്നതാണെന്ന് ബോര്‍ഡ് ചെയര്മാന് പി ടി കുഞ്ഞിമുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ പിന്തുടര്ന്നുവന്ന ഓഫ്ലൈന് രീതി തുടരും.
ചികില്‍സാ സഹായങ്ങള്‍ ഒഴികെയുളള മറ്റാനുകല്യങ്ങളും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള കര്‍മപരിപാടികള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും ചെയര്മാന് പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ ബാദുഷ കടലുണ്ടിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
