കൊച്ചി: കൊച്ചിയില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള ഡി.ജെ പാര്‍ട്ടികള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ എക്സൈസും പൊലീസും. പുലര്‍ച്ചവരെ നീളുന്ന പാര്‍ട്ടികളില്‍ മയക്ക്മരുന്ന് ഉപയോഗത്തിനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം.
ഇതിനിടെ നിയന്ത്രണം മറികടക്കാന്‍ ഡിജെ പാര്‍ട്ടികള്‍ മൂന്നാറിലേക്കും വാഗമണ്ണിലേക്കും മാറ്റുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട് സിരകളില്‍ ലഹരി പടര്‍ത്തുന്ന ഉന്മാദ സംഗീതത്തിനോടൊപ്പമുള്ള ഡിജെ പാര്‍ട്ടികള്‍ പുതുവത്സാരഘോഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ വ്യാപകമായി നടത്താറുണ്ട്. വന്‍കിട ഹോട്ടലുകളില്‍ മാത്രമല്ല, ഉല്ലാസ നൗകകളിലും ഇത്തരം പാര്‍ട്ടികള്‍ നടത്താറുണ്ട്.
