മദ്യലഹരിയില്‍ ചീത്ത വിളി; രണ്ടു യുവതികളെയും യുവാവിനെയും കസ്റ്റഡിയിലെടുത്തു

കോട്ടയം: മദ്യലഹരിയില്‍ യാത്രക്കാരെ ചീത്ത വിളിക്കുകയും തടയാനെത്തിയ വനിതാ പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത സംഘം അറസ്റ്റില്‍. പിങ്ക് പട്രോളിംഗ് സംഘത്തിലെ വനിതാ എ.എസ്.ഐ ലളിതയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യുവതികളെയും യുവാവിനെയും കസ്റ്റഡിയിലെടുത്തു, ഇവരെ പൊലീസ് വൈദ്യ പരിശോധനയ്ക്കു വിധേയരാക്കി.

മദ്യലഹരിയില്‍ സ്ത്രീകള്‍ വാഹനങ്ങള്‍ തടയുന്നതായും അക്രമം നടത്തുന്നതായും കണ്‍ട്രോള്‍ റൂമില്‍ നിന്നു വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ലളിതയുടെ നേതൃത്വത്തിലുള്ള പിങ്ക് സംഘം സംഭവസ്ഥലത്ത് എത്തിയത്.

പൊലീസിനെ കണ്ടതോടെ യുവതികള്‍ കൂടുതല്‍ അക്രമാസക്തരാവുകയായിരുന്നു. പിന്നീട് കൂടുതല്‍ പൊലീസ് സംഘം എത്തിയാണ് ഇവരെ കീഴടക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *