ജേക്കബ് തോമസ് കാപട്യക്കാരന്‍, കാര്യങ്ങള്‍ വഴിയെ അറിയാമെന്ന് ; മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ജേക്കബ് തോമസ് കാപട്യക്കാരനെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ജേക്കബ് തോമസ് ആരാണെന്നുള്ള കാര്യം വഴിയെ അറിയുമെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. സ്വന്തം കാര്യം മാത്രം നോക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മന്ത്രി കുറ്റപ്പെടുത്തി.

നേരത്തെ, ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച പാക്കേജിനെ പരിഹസിച്ച ജേക്കബ് തോമസിനെതിരെ മന്ത്രി തോമസ് ഐസക്ക് രംഗത്തു വന്നിരുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജേക്കബ് തോമസിന് ആവശ്യമായ ധാരണയില്ലാത്തതിനാലാണ് ഇത്തരം പരിഹാസത്തിന് മുതിര്‍ന്നതെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.

ഇത്തരം വിഷയത്തില്‍ പരിഹാസത്തിനിറങ്ങുമ്പോള്‍ വേണ്ട വിധത്തിലുള്ള ഗൃഹപാഠം ചെയ്യണമെന്നും, ഒന്നാം പാഠത്തില്‍ ഒതുങ്ങി നില്‍ക്കരുതെന്നും ഐസക്ക് തന്റെ ഫേസ്ബുക്ക് പേജിലൂടെ മറുപടി നല്‍കി.

നേരത്തെ, ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് നല്‍കിയ 7000 കോടിയുടെ പാക്കേജിനെ ജേക്കബ് തോമസ് പരിഹസിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *