രാജ്യത്തെ പാരമ്പര്യത്തെ അട്ടിമറിക്കാന്‍ സംഘപരിവാര്‍ ശ്രമം: പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: രാജ്യത്ത് മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യം മതേതരത്വവും ബഹുസ്വരതയുമാണെന്നും ആ പാരമ്ബര്യത്തെ അട്ടിമറിക്കാനാണ് സംഘ്പരിവാറുകള്‍ ശ്രമിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണവും ജീവകാരുണ്യ പ്രവര്‍ത്തനവും രാഷ്ട്രീയത്തിന്റെ ഭാഗമാക്കണം, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മുന്നേറുന്ന രാജ്യത്തെ ഏക രാഷ്ട്രീയ പാര്‍ട്ടി മുസ്്‌ലിം ലീഗ് മാത്രമാണെന്നും തങ്ങള്‍ പറഞ്ഞു.

മലപ്പുറത്ത് മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്ത പോഷക സംഘടന ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അനാഥ അഗതി മന്ദിരങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. വ്യവസ്ഥാപിതമായി കേരളത്തില്‍ നടക്കുന്ന അനാഥഅഗതി സംരക്ഷണത്തിന്റെ കടക്കല്‍ കത്തിവെക്കുകയാണ് ഈ നിയമം നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും തങ്ങള്‍ പറഞ്ഞു.

മലപ്പുറത്ത് മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്ത പോഷക സംഘടന ഭാരവാഹികളുടെ യോഗം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. സലീം കുരുവമ്ബലം, അഷ്‌റഫ് കോക്കൂര്‍, എം.എ ഖാദര്‍, എം. അബ്ദുല്ലകുട്ടി, പിഎ റഷീദ്, ഉമ്മര്‍ അറക്കല്‍, ഇസ്്മാഈല്‍ മൂത്തേടം, പികെസി അബ്ദുറഹിമാന്‍, കെഎം ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, സുഹറാ മമ്ബാട്, കെ.ടി അഷ്‌റഫ്, ആമിര്‍ കോഡൂര്‍, വി.എ.കെ തങ്ങള്‍, എന്‍.വി മോഹന്‍ദാസ്, പി. ഇബ്രാഹീം മാസ്റ്റര്‍, എന്‍. ഷിബിലി, കെ.എം അബ്ദുല്ല മാസ്റ്റര്‍, എസ്.എ റസാഖ് മാസ്റ്റര്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, എം.കെ.സി നൗഷാദ്, നാലകത്ത് ഹംസു പ്രസംഗിച്ചു.

തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിംലീഗ് സമ്മേളന ഭാഗമായി നടത്തിയ യൂത്ത്‌സമ്മിറ്റും സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍, മാധ്യമ പ്രവര്‍ത്തകന്‍ അഡ്വ. എ.ജയശങ്കര്‍, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം.എ.സലാം, ഷിബു മിരാന്‍,മുജീബ് കാടേരി,എം കെ ബാവ,കെ.കുഞ്ഞിമരക്കാര്‍ ,സി എച്ച്മ ഹ്മൂദ് ഹാജി,സികെ എ റസാഖ്,എം മുഹമ്മദ്കുട്ടി മുന്‍ഷി,എ കെ മുസ്തഫ  തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *