സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് പെരിന്തല്‍മണ്ണയില്‍ തുടക്കമായി

മലപ്പുറം: സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന് പെരിന്തല്‍മണ്ണയില്‍ കൊടിയുയര്‍ന്നു. പ്രതിനിധി സമ്മേളനം രാവിലെ ഒമ്ബതുമണിയ്ക്ക് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സഖാവ് ഇമ്ബിച്ചിബാവയുടെ വസതിയില്‍നിന്നാരംഭിച്ച പാതാകജാഥയും കുഞ്ഞാലിയുടെ സ്മൃതികുടീരത്തില്‍നിന്നാരംഭിച്ച കൊടിമരജാഥയും ഇഎംഎസ്സിന്റെ നാടായ ഏലംകുളത്തുനിന്നാരംഭിച്ച ദീപശിഖാജാഥയും പൊതുസമ്മളനം നടക്കുന്ന ഫിഡല്‍ കാസ്‌ട്രോ നഗറില്‍ സംഗമിച്ചു.

ഇതോടെ പെരിന്തല്‍മണ്ണ ആവേശക്കൊടുമുടിയിലെത്തി. ഇനി മൂന്നുദിവസത്തെ സമ്മേളന നാളുകള്‍. പ്രതിനിധി സമ്മേളനം ടൗണ്‍ ഹാളില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പതിനാറ് ഏരിയാ സമ്മേളനങ്ങള്‍ തിരഞ്ഞെടുത്ത 294 പേരും 34 ജില്ലാകമ്മിറ്റിയംഗങ്ങളും ഉള്‍പ്പെടെ 328 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടനച്ചടങ്ങിനും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചകളും തുടങ്ങും.

സമ്മേളനക്കാലയളവിലെ സംഘടനപ്രവര്‍ത്തനങ്ങള്‍ സമ്മേളനം ഇഴകീറിപരിശോധിക്കും. സംസ്ഥാനസെക്രട്ടറിയുടെയും ജില്ലാസെക്രട്ടറിയും മറുപടി പ്രസംഗങ്ങള്‍ ആറിനും പുതിയജില്ലാകമ്മിറ്റിയുടെയും സംസ്ഥാനസമ്മേളന പ്രതിനിധികളുടെയും തിരഞ്ഞെടുപ്പും ഏഴിനും നടക്കും. കാല്‍ ലക്ഷം പേരണിനിരക്കുന്ന റെഡ് വളന്റിയര്‍മാര്‍ച്ചോടെ സമ്മേളനത്തിന് കൊടിയിറങ്ങും. സമാപന സമ്മേളനം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *