ബോണക്കാട്: കുരിശുമലയിലേക്ക് പ്രകടനമായെത്തിയ വിശ്വാസികളും പൊലീസും തമ്മില്‍ സംഘര്‍ഷം. വനഭൂമിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച വിശ്വാസികളെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതരായ വിശ്വാസികള്‍ ബാരിക്കേഡ് തകര്‍ത്ത് പൊലീസിനെ തള്ളിമാറ്റുകയും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തു.
ഇതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. ചിതറിയോടിയ വിശ്വാസികളും വൈദികരും കാടിനുള്ളിലേക്ക് കയറിയ ശേഷം പൊലീസിന് നേരെ വീണ്ടും കല്ളെറിഞ്ഞു. ചിതറിയോടിയവര് കാടിനകത്തേക്ക് കയറിയിട്ടുണ്ട്. ഇവരെ തിരികെയെത്തിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
