മേഘാലയയില്‍ കോണ്‍ഗ്രസ് നിലംപതിക്കും: അമിത് ഷാ

ഷില്ലോംഗ്: മേഘാലയയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നിലംപതിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2018ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമൊഴിയുമെന്നും തുടര്‍ന്നു ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ മേഘാലയയുടെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കും. ടൂറിസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളുടെ വികസനത്തിനു സര്‍ക്കാര്‍ പ്രധാന്യം നല്‍കും. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുവേണ്ടി ബിജെപി പദ്ധതികള്‍ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലും ഗുവഹാത്തിയിലും ബംഗ്ലാവുകള്‍ നിര്‍മിക്കുന്നു. എന്നാല്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ മേഘാലയയിലെ ജനങ്ങള്‍ക്കു വേണ്ടി വീടുകള്‍ നിര്‍മിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *