വിമാനത്തില്‍ തൊട്ടടുത്തിരുന്ന സ്ത്രീയുടെ പാന്റിനുള്ളില്‍ കൈയിട്ട യുവാവ് പിടിയില്‍

വിമാനത്തില്‍ തൊട്ടടുത്തിരുന്ന് യാത്ര ചെയ്ത യുവതിയുടെ പാന്റിനുള്ളില്‍ കൈയിട്ടു എന്ന കുറ്റത്തിന് ഇന്ത്യക്കാരനെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭു രാമമൂര്‍ത്തി എന്ന 34കാരനാണ് പിടിയിലായത്.

സ്പിരിറ്റ് എയര്‍ലൈന്‍സില്‍ യാത്ര ചെയ്തിരുന്ന യുവാവിനെ മെട്രോ എയര്‍പോര്‍ട്ടില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. യാത്രയ്ക്കിടെ താന്‍ ഉറങ്ങിപ്പോയെന്നും തന്റെ പാന്റിനുള്ളില്‍ ആരോ കൈയിടുന്നതായി തോന്നിയപ്പോഴാണ് ഉണര്‍ന്നതെന്നും 22കാരിയായ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

ഞെട്ടിയുണര്‍ന്ന യുവതി നോക്കിയപ്പോള്‍ തന്റെ മേല്‍വസ്ത്രത്തിന്റെയും പാന്റിന്റെയും ബട്ടണുകള്‍ കുടുക്കെടുത്ത നിലയില്‍ കണ്ടു. ഉടന്‍ തന്നെ വിമാന അധികൃതരെ യുവതി സംഭവം അറിയിച്ചു.

ജനാലയ്ക്കരുകിലായിരുന്നു യുവതിയുടെ സീറ്റ്. മധ്യഭാഗത്തെ സീറ്റില്‍ പ്രഭുവും അതിനിപ്പുറത്തെ സീറ്റില്‍ പ്രഭുവിന്റെ ഭാര്യയുമായിരുന്നു ഉണ്ടായിരുന്നത്.

താല്‍ക്കാലിക വിസയില്‍ അമേരിക്കയിലെത്തിയ ആളാണ് പ്രഭു രാമമൂര്‍ത്തി. ലൈംഗിക പീഡനത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *