കോഴിക്കോട്: വിവാഹ സല്‍ക്കാരം നടക്കുന്നതിനിടെ വീടിനടുത്ത് പുലിയുടെ സാന്നിധ്യം കണ്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി.കോഴിക്കോട് പെരുവയല്‍ പള്ളിത്താഴത്ത് കോളാട്ട് രവിയുടെ വീടിനടുത്താണ് സംഭവം.വിവാഹ സല്കാരം നടക്കുന്ന വീട്ടില്‍ നിന്നുതന്നെ എടുത്ത വീഡിയോയിലാണ് പുലി നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ കാണാനായത്. സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പുലിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. സല്കാരത്തില് പങ്കെടുത്ത കുട്ടികള്‍ ദൃശ്യങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പിലിട്ടിരുന്നു. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് ദൃശ്യത്തില്‍ പുലി പതിഞ്ഞ വിവരം ശ്രദ്ധയില്‍പെടുത്തുന്നത്.മേഖലില്‍ ശക്തമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്.
