പത്തനംതിട്ട: എംസി റോഡില്‍ അടൂര്‍ വടക്കടത്തുകാവില്‍ മിനിലോറി ബൈക്കുമായി കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. അടൂര്‍ സ്വദേശികളായ വിശാദ്, വിമല്‍, ചാള്‍സ് എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. മൂവരും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ബൈക്കും മിനിലോറിയും വലിയ വേഗത്തിലായിരുന്നു. മൂവരും തത്ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ അടൂര്‍ ജനറലാശുപത്രിയിലേക്ക് മാറ്റി.
