ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗം കുറ്റകരമെന്ന വിധി സുപ്രീംകോടതി പുനപ്പരിശോധിക്കും. സെക്ഷന്‍ 377 പ്രകാരം സ്വവര്‍ഗാനുരാഗം കുറ്റമാണെന്ന് നേരത്തേ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ വകുപ്പാണ് കോടതി പുന:പ്പരിശോധനക്ക് വിധേയമാക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് സെക്ഷന്‍ 377ന്റെ ഭരണഘടന സാധുത പരിശോധിക്കാന്‍ കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരിക്കുന്നത്.
ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ സ്വന്തം താല്‍പര്യത്തിനനുസരിച്ച് തെരഞ്ഞടുപ്പ് നടത്തുന്നു എന്നതുകൊണ്ട് ഭയപ്പെടുന്ന അവസ്ഥയില്‍ കഴിയേണ്ടി വരുന്നത് ആശാസ്യമല്ല. ഒരു വ്യക്തിയുടെ താല്‍പര്യത്തിനനുസരിച്ചുള്ള തെരഞ്ഞെടുപ്പിനെ നിയമത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ തളിച്ചിടുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 21ന് എതിരായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു.
എല്‍.ജി.ബി.ടി കമ്യൂണിറ്റിയില്‍ ുള്‍പ്പെടുന്ന അഞ്ച് പേര്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു സുപ്രീംകോടതി ഉത്തരവ്. വിഷയത്തില്‍ നിലപാട് അറിയക്കണമെന്ന് കോടതി കേന്ദ്രത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
