തൊഴിലാളി പ്രവര്‍ത്തനം ഉന്നതമായ സാമൂഹ്യ സേവനം – സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : രാജ്യത്തെ പാവപ്പെട്ട തൊഴിലാളികളുടെ  ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി തൊഴിലാളി സംഘടനകള്‍ നടത്തിവരുന്ന പ്രവര്‍ത്തനം ഉന്നതമായ സാമൂഹ്യ സേവനമാണെന്ന് മുസ്്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. എസ് ടി യു മലപ്പുറം ജില്ലാ നേതൃസംഗമം

 

 

ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ അവകാശബോധത്തോടൊപ്പം ഉത്തരവാദിത്വ നിര്‍വഹണത്തിലും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

 
സീതി സ്മാരക എസ് ടി യു സെന്ററിന് വേണ്ടി മലപ്പുറം ജില്ലാ കമ്മിറ്റി സമാഹരിച്ച ഫണ്ട് സംസ്ഥാന കമ്മിറ്റിക്ക് അദ്ദേഹം കൈമാറി. എസ് ടി യു- എന്‍ എല്‍ ഒ കോണ്‍ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് പ്രൊഫ. എന്‍. പി. സിംഗ് മുഖ്യാതിഥിയായിരുന്നു.

 

 

എസ് ടി യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്്മത്തുള്ള 2018 ലെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. മുസ്്‌ലീം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. യു എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. വി. എ. കെ. തങ്ങള്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ ജനറല്‍ സെക്രട്ടറി വല്ലാഞ്ചിറ മജീദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. ടി. കുഞ്ഞാന്‍, കെ.കെ. ഹംസ, ഉമ്മര്‍ ഒട്ടുമ്മല്‍, ആതവനാട് മുഹമ്മദ് കുട്ടി, എ. മുനീറ, അഡ്വ. എം. പി.ഗോപി, സി. അബ്ദുല്‍ നാസര്‍, എം ഉമ്മര്‍ മാസ്റ്റര്‍, കല്‍പ്പ ബാവ, കൂട്ടായി ബാപ്പുട്ടി, ബി. കെ. സെയ്ത്, അഷ്ഫ് ടാണ, കെ.എം. സെയ്തലവി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *