500 രൂപയ്ക്ക് ആധാര്‍ ചോര്‍ത്താമെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ടര്‍ അവാര്‍ഡ് അര്‍ഹിക്കുന്നുവെന്ന് സ്നോഡന്‍

ന്യൂഡല്‍ഹി : ആധാര്‍ വിവരങ്ങള്‍ 500 രൂപയ്ക്ക് ചോര്‍ത്താം എന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്ന പത്രപ്രവര്‍ത്തക അവാര്‍ഡ് അര്‍ഹിക്കുന്നുവെന്ന് സൈബര്‍ ആക്ടിവിസ്റ്റ് എഡ്വേര്‍ഡ് സ്നോഡന്‍. ട്രിബ്യൂണ്‍ ദിനപത്രമാണ് കഴിഞ്ഞ ആഴ്ച അവരുടെ ഒരു ജേര്‍ണലിസ്റ്റിന് 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിക്കിട്ടിയത് റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്തയുടെ പേരില്‍ അന്വേഷണം നടത്തുന്നതിന് പകരം ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന വസ്തുത പുറത്തു കൊണ്ടുവന്ന ജേര്‍ണലിസ്റ്റിന് അവാര്‍ഡ് നല്‍കുകയാണ് വേണ്ടത്.

 

 

വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ അന്വേഷണാത്മകമായി ഈ വിവരം കണ്ടെത്തിയ ജേര്‍ണലിസ്റ്റിനും മറ്റ് മൂന്നുപേര്‍ക്കുമെതിരെ യുഐഡിഎഐ കേസ് എടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്നോഡന്‍ തന്റെ നിലപാട് ട്വീറ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *